Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rain Season

മഴക്കാല മലിനീകരണം; ശ്രദ്ധിക്കാനേറെ

മ​ഴ​ക്കാ​ലം വ​ര​വാ​യി. മ​ഴ​യു​ടെ ആ​രം​ഭ​ത്തി​ൽ പ​ല മേ​ഖ​ല​ക​ളി​ലും മ​ലി​നീ​ക​ര​ണം ന​ല്ല​തു​പോ​ലെ വ​ർ​ധി​ക്കും. ജ​ല​ജ​ന്യ​ രോ​ഗ​ങ്ങ​ളും കൊ​തു​കു പ​ര​ത്തു​ന്ന രോ​ഗ​ങ്ങ​ളു​മൊ​ക്കെ വ​ർ​ധി​ക്കും. ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളി​ൽ കോ​ള​റ, ടൈ​ഫോ​യി​ഡ്, മ​ഞ്ഞ​പ്പി​ത്തം, വ​യ​റി​ള​ക്കം തു​ട​ങ്ങി​യവ വ്യാ​പ​ക​മാ​കാം. ചി​ക്കു​ൻ ഗു​നി​യ, ഡെ​ങ്കി​പ്പ​നി, ജ​പ്പാ​ൻ ജ്വ​രം തു​ട​ങ്ങി​യ​വ​യാ​ണ് കൊ​തു​കു പ​ര​ത്തു​ന്ന രോ​ഗ​ങ്ങ​ൾ. മ​റ്റു മ​ഴ​ക്കാ​ല​ രോ​ഗ​ങ്ങ​ളാ​യ എ​ലി​പ്പ​നി, പ​ക്ഷി​പ്പ​നി തു​ട​ങ്ങി​യ​വ​യും ഉ​ണ്ടാ​കും.

ആ​രോ​ഗ്യ​വ​കു​പ്പും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഈ ​രോ​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ പ​ല ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ൾ ശ്ര​ദ്ധി​ക്കാ​ത്ത ചി​ല കാ​ര്യ​ങ്ങ​ൾ​കൂ​ടി പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ട്. മ​ഴ​യ്ക്കു​മു​ന്പേ ഓ​ട​ക​ളും ഡ്രെ​യ്നേ​ജു​ക​ളും വൃ​ത്തി​യാ​ക്കി അ​ടി​ഞ്ഞു​ചേ​ർ​ന്ന എ​ല്ലാ വ​സ്തു​ക്ക​ളും മാ​റ്റി വെ​ള്ള​മൊ​ഴു​കാ​ൻ സൗ​ക​ര്യം ചെ​യ്യ​ണം എ​ന്ന​ത് മ​ഴ​ക്കാ​ലപൂ​ർ​വ ന​ട​പ​ടി​ക​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.

മ​ഴ​യു​ടെ ആ​രം​ഭ​കാ​ലം പ്ര​കൃ​തി​യു​ടെ ശു​ചീ​ക​ര​ണകാ​ല​മാ​ണ് എ​ന്നു പ​റ​യാം. വേ​ന​ൽ​ക്കാ​ല​ത്ത് ഭൂ​മി​യു​ടെ പ്ര​ത​ല​ത്തി​ലു​ണ്ടാ​യ മാ​ലി​ന്യ​ങ്ങ​ൾ മ​ഴ​വെ​ള്ള​ത്തി​ൽ ഒ​ഴു​കി​പ്പോ​കു​ന്നു. ആ ​വെ​ള്ളം മാ​ലി​ന്യം ക​ല​ർ​ന്ന​താ​യി​രി​ക്കും. ഇ​ത് ന​മ്മു​ടെ ജ​ല​സ്രോ​ത​സു​ക​ളി​ലൊ​ന്നും ക​യ​റാ​തെ ഒ​ഴു​കി​പ്പോ​കു​ന്ന​താ​യി​രി​ക്കും ന​ല്ല​ത്.

പു​തു​മ​ഴ​വെ​ള്ളം സൂ​ക്ഷി​ച്ചു​ വേ​ണം കൈ​കാ​ര്യം ചെ​യ്യാ​ൻ എ​ന്നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും മ​ഴ​യു​ടെ ആ​രം​ഭ​കാ​ല​ത്ത് ശു​ദ്ധജ​ല ​ല​ഭ്യ​ത​യു​ടെ കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ശ​ദ്ധി​ക്കേ​ണ്ട ചി​ല സം​ഗ​തി​ക​ളാ​ണ് താ​ഴെപ്പ​റ​യു​ന്ന​ത്. അ​ത്ത​ര​ത്തി​ലു​ള​ള സം​വി​ധാ​ന​ങ്ങ​ൾ ന​മു​ക്ക് അ​നി​വാ​ര്യ​മാ​ണ്.

1. ജ​ല​സ്രോ​ത​സു​ക​ളു​ടെ സം​ര​ക്ഷ​ണം
2. കൊ​തു​കുവ​ള​ർ​ച്ച ത​ട​യ​ൽ
3. വ്യ​ക്തിശു​ചി​ത്വ​വും പ​രി​സ​ര ശു​ചി​ത്വ​വും
4. അ​ണു​ന​ശീ​ക​ര​ണം (ക്ലോ​റി​നേ​ഷ​ൻ)

ജ​ല​സ്രോ​ത​സു​ക​ളു​ടെ സം​ര​ക്ഷ​ണം

ജ​ല​സ്രോ​ത​സു​ക​ൾ എ​ന്നു പ​റ​യു​ന്പോ​ൾ കി​ണ​റു​ക​ൾ, പു​ഴ​ക​ൾ തു​ട​ങ്ങി​ മ​നു​ഷ്യ​നു നി​ത്യ​വും ആ​വ​ശ്യ​മു​ള്ളവ​യാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ലം എ​ങ്ങി​നെ​യാ​ണ് ഇ​വ​യി​ലെ ജ​ല​ഗു​ണ​നി​ല​വാ​ര​ത്തെ ബാ​ധി​ക്കു​ന്ന​ത് എ​ന്ന​താ​ണ് ഇ​വി​ടെ പ്ര​തി​പാ​ദി​ക്കു​ന്ന വി​ഷ​യം.

കേ​ര​ളീ​യ​രു​ടെ ജീ​വി​ത​ത്തി​ൽ കി​ണ​റു​ക​ൾ​ക്ക് പ്ര​ധാ​ന​പ്പെ​ട്ട സ്ഥാ​ന​മു​ണ്ട്. എ​ന്നാ​ൽ മ​ഴ​ക്കാ​ലം എ​ത്തു​ന്ന​തോ​ടെ കി​ണ​ർ​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം കു​റ​യു​ക​യും മ​ലി​നീ​ക​ര​ണ ഭീ​ഷ​ണി നേ​രി​ടു​ക​യും ചെ​യ്യും.

കി​ണ​ർ മ​ലി​നീ​ക​ര​ണം

കി​ണ​റു​ക​ൾ നി​ർ​മി​ക്കു​ന്പോ​ൾ അ​തി​ന്‍റെ സു​ര​ക്ഷി​ത​ത്വ​ത്തി​നാ​യി ചെ​യ്യേ​ണ്ട ചി​ല കാ​ര്യ​ങ്ങ​ളു​ണ്ട്. യ​ഥാ​രീ​തി​യി​ൽ നി​ർ​മി​ച്ച കി​ണ​റു​ക​ൾ പൊ​തു​വെ മ​ഴ​ക്കാ​ല​ത്തും ഒ​രു പ​രി​ധി​വ​രെ സു​ര​ക്ഷി​ത​മാ​യി​രി​ക്കും. അ​ല്ലാ​ത്ത കി​ണ​റു​ക​ളി​ൽ താ​ഴെപ്പ​റ​യു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാം.

● ശ​ക്ത​മാ​യ മ​ഴ​യി​ൽ സ​മീ​പ​ത്തെ കു​ള​ങ്ങ​ൾ, തോ​ടു​ക​ൾ, അ​ഴ​ക്കു​ചാ​ലു​ക​ൾ എ​ന്നി​വ​യി​ലെ മ​ലി​ന​ജ​ലം കി​ണ​റ്റി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങു​ന്നു.

● ശ​രി​യാ​യി നി​ർ​മി​ക്കാ​ത്ത സെ​പ്റ്റി​ക് ടാ​ങ്കു​ക​ൾ, ക​ക്കൂ​സ് കു​ഴി​ക​ൾ എ​ന്നി​വ​യി​ൽനി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ഭൂ​ഗ​ർ​ഭ​ജ​ല​വു​മാ​യി ക​ല​ർ​ന്ന് കി​ണ​റ്റി​ലെ​ത്തു​ന്ന​ത് വ​ലി​യ ഭീ​ഷ​ണി​യാ​ണ്.

● വീ​ട്ടു​പ​റ​ന്പു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും അ​ശാ​സ്ത്രീ​യ​മാ​യി നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ മ​ഴ​വെ​ള്ള​ത്തോ​ടൊ​പ്പം കി​ണ​റ്റി​ലെ​ത്തു​ന്നു.

● മ​ഴ​ക്കാ​ല​ത്ത് കി​ണ​റു​ക​ളി​ൽ ഇ​ഴ​ജ​ന്തു​ക്ക​ളോ പ്രാ​ണി​ക​ളോ വീ​ണു ചാ​കു​ന്നു.

കി​ണ​ർ നി​ർ​മാ​ണ​ത്തി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ താ​ഴെപ്പ​റ​യു​ന്നു.

● കി​ണ​ർ പ​രി​സ​രം വൃ​ത്തി​യുള്ള​താ​യി​രി​ക്ക​ണം.

● മ​ലി​ന​സ്രോ​ത​സു​ക​ൾ അ​ടു​ത്തു​ണ്ടാ​ക​രു​ത്.

● ഉ​പ​യോ​ഗി​ക്കാ​ത്ത കി​ണ​റു​ക​ൾ മൂ​ടു​ക.

● കി​ണ​ർ കു​ഴി​യി​ലാ​ക​രു​ത്. ന​ല്ല ഡ്രെ​യ്നേ​ജ് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്ക​ണം.

● കി​ണ​റി​നു ചു​റ്റും ഒ​രു മീ​റ്റ​ർ വീ​തി​യു​ള്ള പാ​ത​യും ആ​ൾ​മ​റ​യും ഉ​ണ്ടാ​യി​രി​ക്ക​ണം.

● ശ​ക്തി​ കു​റ​ഞ്ഞ പ​ന്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഉ​പ​രി​ത​ല​ത്തി​ൽ​നി​ന്നു​ള്ള വെ​ള്ളം പ​ന്പ് ചെ​യ്യു​ക.

● തൊ​ട്ടി​യും ക​യ​റും കി​ണ​ർ മ​ലി​നീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​കും എ​ന്ന​തി​നാ​ൽ അ​ത് വേ​ണ്ട​ന്നു​ വ​യ്ക്കു​ക.

● ഭൂ​നി​ര​പ്പി​ൽ​നി​ന്നു കു​റ​ച്ച് ആ​ഴ​ത്തി​ൽ കി​ണ​ർ ഭി​ത്തി​യും പാ​ത​യും വെ​ള്ളം ക​ട​ക്കാ​തെ​യി​രി​ക്ക​ണം.

● വീ​ട്ടി​ലെ ക​ക്കൂ​സ് മാ​ലി​ന്യം, മ​ലി​ന​ജ​ലം എ​ന്നി​വ സം​സ്ക​രി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക.

● ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ക.

പു​ഴ​മ​ലി​നീ​ക​ര​ണ​വും നി​യ​ന്ത്ര​ണ മാ​ർ​ഗ​ങ്ങ​ളും

കി​ണ​റി​ന്‍റെ കാ​ര്യ​ത്തി​ലെ​ന്ന​തു​പോ​ലെ പു​ഴ​ക​ളു​ടെ മ​ലി​നീ​ക​ര​ണ​വും സാ​ധാ​ര​ണ​മാ​ണ്. പു​ഴ​ക​ളും മ​ഴ​യു​ടെ ആ​രം​ഭ​കാ​ല​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​പ​ക​ട​മു​ള്ള കാ​ര്യ​മാ​ണ്. അ​തി​നും സെ​ൽ​ഫ് ക്ലീ​നിം​ഗ് കാ​ലാ​വ​ധി ബാ​ധ​ക​മാ​ണ്. വേ​ന​ൽ​ക്കാ​ല​ത്തെ മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു​ള്ള സ​മ​യം കൊ​ടു​ക്കു​ക. അ​തി​നു​ശേ​ഷം​ മാ​ത്രം കു​ളി​ക്കാ​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കു​ക.

പു​ഴ​ക​ളു​ടെ ശോ​ഷ​ണം - പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ

പു​ഴ​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​ന് വി​പ​രീ​ത​മാ​യി​ട്ട് ബാ​ധി​ക്കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ താ​ഴെപ്പ​റ​യു​ന്ന​വ​യാ​ണ്. അ​ങ്ങ​നെ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഏ​റ്റ​വും അ​ത്യാ​വ​ശ്യ​മാ​ണ്.

പു​ഴ​ക​ളി​ലേ​ക്ക് തീ​ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​ളു​ക​ളു​ടെ കൈ​യേ​റ്റം. തീ​ര​ങ്ങ​ളി​ലു​ള്ള ഫാ​ക്‌​ട​റി​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും മ​തി​യാ​യ ശു​ദ്ധീ​ക​ര​ണ​മി​ല്ലാ​തെ പു​ഴ​യി​ലേ​ക്കു ത​ള്ളി​വി​ടു​ന്ന ദ്ര​വ-​ഖ​ര മാ​ലി​ന്യ​ങ്ങ​ൾ. തീ​ര​ത്തു​ള്ള പ​ട്ട​ണ​ങ്ങ​ളി​ൽ​നി​ന്നു പു​ഴ​യി​ലേ​ക്കു ത​ള്ളി​വി​ടു​ന്ന ഖ​ര-​ദ്ര​വ മാ​ലി​ന്യ​ങ്ങ​ൾ.​തീ​ര​ത്ത് താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ൾ ത​ള്ളി​വി​ടു​ന്ന വി​വി​ധ വ​സ്തു​ക്ക​ൾ. പു​ഴ​യി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് പോ​ലെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ. പു​ഴ​ക​ളി​ലേ​ക്ക് നി​യ​മ​വി​രു​ദ്ധ​മാ​യി ത​ള്ളി​വി​ടു​ന്ന ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ലി​ന​വ​സ്തു​ക്ക​ൾ. പു​ഴ​യോ​ര​ത്തു താ​മ​സി​ക്കു​ന്ന ആ​ളു​ക​ൾ പ​ന്പു​സെ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​മി​ത​മാ​യി ജ​ലം പു​ഴ​യി​ൽ​നി​ന്ന് വ​ലി​ച്ചെ​ടു​ക്കു​ന്ന​ത്.

കൊ​തു​കുവ​ള​ർ​ച്ച ത​ട​യ​ൽ

നേ​ര​ത്തേ സൂ​ചി​പ്പി​ച്ച​തു​പോ​ലെ കൊ​തു​കു​ക​ൾ മ​ഴ​ക്കാ​ല​ത്ത് ശ​ക്ത​മാ​യി വ​ള​രും. കൊ​തു​കി​നെ നി​യ​ന്ത്രി​ക്കു​ക എ​ന്ന​തും ഇ​ക്കാ​ല​ത്തെ പ്രാ​ധാ​ന്യ​മേ​റി​യ കാ​ര്യ​മാ​ണ്. ധാ​രാ​ളം കൊ​തു​കുനി​വാ​ര​ണ​മാ​ർ​ഗ​ങ്ങ​ൾ നി​ല​വി​ലു​ണ്ട്. അ​തി​ൽ പ്ര​ധാ​നം വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത് ത​ട​യു​ക​യെ​ന്ന​ത് ത​ന്നെ​യാ​ണ്. അ​ങ്ങ​നെ​യു​ള്ള ചി​ല പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ താ​ഴെപ്പ​റ​യു​ന്നു.

● വീ​ടി​നു ചു​റ്റും ചി​ര​ട്ട​ക​ൾ, ട​യ​റു​ക​ൾ, ഒ​ഴി​ഞ്ഞ പാ​ത്ര​ങ്ങ​ൾ, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ മ​ഴ​വെ​ള്ളം കെ​ട്ടി​നി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്.

● സെ​പ്റ്റി​ക് ടാ​ങ്കു​ക​ളും വാ​ട്ട​ർ ടാ​ങ്കു​ക​ളും കൊ​തു​ക് ക​ട​ക്കാ​ത്ത രീ​തി​യി​ൽ അ​ട​ച്ചു സൂ​ക്ഷി​ക്കു​ക.

● മ​ലി​ന​ജ​ലം കെ​ട്ടി​നി​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ വേ​പ്പെ​ണ്ണ​യോ മ​ണ്ണെ​ണ്ണ​യോ ത​ളി​ക്കു​ന്ന​ത് ലാ​ർ​വ​ക​ളെ ന​ശി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കും.

● കൊ​തു​കു​വ​ല ഉ​പ​യോ​ഗി​ക്കു​ന്ന​ത് കൊ​തു​കു​ക​ടി​യി​ൽ​നി​ന്ന് പൂ​ർ​ണ സം​ര​ക്ഷ​ണം ന​ൽ​കു​ന്നു. ജ​ന​ലു​ക​ളി​ലും വാ​തി​ലു​ക​ളി​ലും ക​ന്പി​വ​ല അ​ടി​ക്കു​ക.

● കു​ട്ടി​ക​ൾ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ കൈ​കാ​ലു​ക​ൾ മൂ​ടു​ന്ന വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക. 

വ്യ​ക്തി​ശു​ചി​ത്വ​വും പ​രി​സ​ര ശു​ചി​ത്വ​വും

ദി​വ​സ​വും കു​ളി​ക്കു​ക, സോ​പ്പ് ഉ​പ​യോ​ഗി​ച്ചു കൈ​ക​ൾ ക​ഴു​കു​ക, വാ​യും പ​ല്ലും വൃ​ത്തി​യാ​ക്കു​ക, ന​ഖം വെ​ട്ടു​ക, വൃ​ത്തി​യു​ള​ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക എ​ന്നി​വ വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ്. ഈ ​ശീ​ല​ങ്ങ​ൾ അ​ണു​ബാ​ധ​ക​ൾ അ​ക​റ്റാ​നും ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​നും സ​ഹാ​യി​ക്കു​ന്നു. ന​മ്മു​ടെ ചു​റ്റു​പാ​ടു​ക​ൾ വൃ​ത്തി​യാ​യും അ​ണു​വി​മു​ക്ത​മാ​യും സൂ​ക്ഷി​ക്കു​ന്ന​തി​നെ​യാ​ണ് പ​രി​സ​ര ശു​ചി​ത്വം എ​ന്നു പ​റ​യു​ന്ന​ത്. ഇ​ത് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യു​ന്ന​തി​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തി​നും അ​ത്യാ​വ​ശ്യ​മാ​ണ്. ഫ​ല​പ്ര​ദ​മാ​യ മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം സു​ര​ക്ഷി​ത​മാ​യ കു​ടി​വെ​ള്ളം, ശു​ചി​മു​റി ഉ​പ​യോ​ഗം, വീ​ടും പ​രി​സ​ര​വും അ​ണു​നാ​ശി​നി​ക​ൾ ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്ക​ൽ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 

Latest News

Corehub Up